2009 നവംബർ 24, ചൊവ്വാഴ്ച
ഒരു മയക്കയാത്ര..
തലസ്ഥാനത്തെ പ്രശസ്തമായ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ സോഷ്യോളജി സ്റ്റ് -ന്റെ ഇന്റര്‍വ്യൂവിന് പോകുകയാണ്.കൂടെയുള്ളത് ഒരു ആത്മ സുഹൃത്ത്.. വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുന്ന ജ്യോതി.അവള് അവധിക്കു നാട്ടില്‍ വന്നതാണ്. വൃത്തിയുടെ കാര്യത്തില്‍ മുന്‍നിരയിലാണ് കക്ഷി.. മലനാട്ടില്‍ നിന്നും തലസ്ഥാനത്തേക്ക് അഞ്ചു മണിക്കൂറിലധികം യാത്രയുണ്ട്.
യാത്രക്കാര്‍ ഒട്ടു മിക്കവരും തന്നെ മയക്കത്തിലാണ്. ഹൈടെക്, കെ എസ് ആര് ടി സി ബസിന്റെ പുഷ്ബായ്ക് സീറ്റിന്റെ അരികിലാണ് ജ്യോതിയുടെ സ്ഥാനം. ദീര്‍ഘ ദൂര യാത്രയില്‍ സൈഡ് സീറ്റ് തന്നെ വേണമെന്നുള്ള അവളുടെ നിര്‍ബന്ധം എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് അക്കാര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം ഉണ്ടായില്ല...
സീറ്റില്‍ കണ്ണുമടച്ചു ചാരിക്കിടക്കുകയാണ് ജ്യോതി.പുറത്തു ചന്നം പിന്നം ചെറുതായി മഴ ചാറുന്നു. മൊബൈലിന്റെ ഇയര്‍ ഫോണ്‍ ചെവിയില്‍ വച്ചു പാട്ടില്‍ ലയിച്ചു അവള് എപ്പോഴോ മയങ്ങിപ്പോയി..ഷട്ടര്‍ താത്തിയിരുന്നില്ല... പുറത്ത്തുനിന്നടിക്കുന്ന കാറ്റില്‍ ,കഴുത്തറ്റം വെട്ടി, കളര്‍ ചെയ്ത അവളുടെ സ്വര്‍ണ്ണ നിറമുള്ള തലമുടി നന്നായി പറക്കുന്നു...
ഞാനും എന്റെ ഫോണിലെ പാട്ട് ആസ്വദിക്കുകയായിരുന്നു...ഇടക്കെപ്പോഴോ ജ്യോതിയെ ശ്രദ്ധിച്ചു..
നേര്‍ത്ത ചുമന്ന ചായം തേച്ചിരിക്കുന്ന അവളുടെ ഭംഗിയുള്ള ചുണ്ടുകള്‍ എന്തോ നുണയുന്നത് പോലെ തോന്നി.. ഓ.. എനിക്ക് തോന്നിയതാവും..... ഞാന്‍ വീണ്ടും പാട്ടില്‍ ലയിച്ചു..
എന്നാല്‍ അല്പസമയം കഴിഞ്ഞപ്പോള്‍ അവള് മെല്ലെ മെല്ലെ .എഴുന്നേറ്റു നേരെയിരിക്കുന്നു. . ആള് നല്ല മയക്കത്തില്‍ തന്നെയാണ്... .അപ്പോഴും എന്തോ നന്നായി നുണയുന്നതുപോലെ ...
എന്താണാവോ...വല്ല സ്വപ്നവും കാണുന്നതാവുമോ....???
ചിലപ്പോള്‍ വല്ല മഴത്തുള്ളികളും ചുണ്ടില്‍ വീണിട്ടുണ്ടാകും. ..
പാട്ട് ആസ്വാദനം നിര്‍ത്തി ഞാന്‍ വീണ്ടും അവളെ തന്നെ ശ്രദ്ധിച്ചു. ഉയര്‍ന്ന സീറ്റ് ആയതിനാല്‍ മുന്‍ നിരയിലുള്ളതൊക്കെ ഒറ്റ മാത്രയില്‍ കാണാന്‍ പ്രയാസമാണ്. എല്ലാവരും തന്നെ നല്ല ഉറക്കത്തിലും...
അല്പം കഴിഞ്ഞപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.... മുന്നിലിരിക്കുന്ന ഒരു മദ്ധ്യ വയസ്ക പുറത്തേക്ക് തല നീട്ടി ഛര്ദ്ദിച്ചുകൊന്ടെയിരിക്കുന്നു.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ലോകത്ത് എത്ര തരമാണ് രുചികള്‍... അല്ലെ. രാജ് കലേഷിന് പോലും മറുപടിയുണ്ടാകില്ല. ഈ പോസ്റ്റിലൂടെ എഴുത്തുകാരി രുചിയുടെ പുതിയ ഒരു ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. മറ്റൊരാളുടെ ഛര്‍ദിയുടെ രുചി... പക്ഷെ രുചി ലോകത്ത് ഈ പോസ്റ്റ് ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. 1. ഛര്ദിക്കുന്നതിനു മുന്‍പ് ആ അമ്മൂമ്മ എന്തായിരിക്കും തിന്നിട്ടുണ്ടാകുക 2. ദഹനപ്രക്രിയയ്ക്കിടെ അവരുടെ ആമാശയത്തിലുണ്ടായ വിവിധ ദ്രാവകങ്ങളുടെ രുചി അവര്‍ കഴിച്ച ഭക്ഷണത്തില്‍ കലര്‍ന്നിരുന്നോ 3. കുടല്പ്പുണ്ണ്, ദഹനക്കേട് തുടങ്ങിയ രോഗങ്ങള്‍ അവരെ ബാധിച്ചിരുന്നോ (അങ്ങനെയെങ്കില്‍ ഛര്‍ദിലിന്റെ രുചി പിന്നെയും മാറാന്‍ സാധ്യതയുണ്ട്). ഇവയ്ക്കെല്ലാം വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു...
മറുപടിഇല്ലാതാക്കൂoh.. my god... mukathu oru chulivu varuthaathe ithu vaayichu avasaanippikkan kazhiyilla... itrakku vendaayirunnu
മറുപടിഇല്ലാതാക്കൂഇത്രക്കും വേണ്ടായിരുന്നു...
മറുപടിഇല്ലാതാക്കൂ