2009 നവംബർ 18, ബുധനാഴ്‌ച

ഒരു വിലാപം (കവിത)







കവിതയുടെ അന്ത്യമടുക്കുന്നങ്ങമേരിക്കയില്‍
കാവ്യമായ് കേള്‍ക്കാം ഒരു പഴയ കവിരോദനം...
ഹര്‍വാര്‍ഡ് നെമ്റോവിന്‍ നിശബ്ദ തേങ്ങലോ..
കവിതയുടെ ഊര്ദ്ധ്വമോ എന്തെന്ന് സംശയം...??

കവിതയെ പ്രേമിച്ചോരാ കവികള്‍ക്ക് തേങ്ങലോ
അന്തരാത്മാവിലെ കവിത്വം വട്ടീടുന്നോ...??
യന്ത്ര വാക്കുകള്‍ കണ്ടു ഭയന്നു റീഡ്വിറ്റ്മോര്‍
ജാവയും ഓറക്കിളും പുച്ഛിച്ചു ചിരിക്കുന്നു...

ഇതൊരൊറ്റപ്പെട്ട വിലാപമല്ല നിശ്ചയം
കമ്പ്യൂട്ടര്‍ ഭാഷ തന്‍ സ്വാധീ്നമോര്ക്കണം
പഴമയെ ചവിട്ടി ചതുപ്പില്‍ താഴ്തീടുന്നു
കമ്പ്യൂട്ടര്‍ കോഡി്നാല്‍ ആശയം കൈമാറുന്നു..

ഉള്ളൂരും വള്ളത്തോളും ആശാനും വിതുമ്പുന്നു
യന്ത്ര ഭാഷകള്‍ കണ്ടു ഭയന്ന് വിറക്കുന്നു
ഷെല്ലിയും വേര്ഡ്സ്വര്‍ത്തും എന്തോ പുലമ്പുന്നു
യന്ത്ര മുരള്ച്ചയിലോക്കെയും അലിഞ്ഞുപോം...

ഫിനിക്സ് പക്ഷിയായുയര്ത്തെഴുന്നേല്ക്കാം കാവ്യം
അല്ലെങ്കിലതുവെറും പൂഴിയിലാഴ്ന്നു പോവാം
മൂടല്‍ മഞ്ഞായതീ ഭൂമിയില്‍ നിറഞ്ഞിടാം
അതുമല്ലെങ്കിലോ പരിണമിച്ചിടാം വീണ്ടും....


--

1 അഭിപ്രായം:

  1. thaan kollaallo...
    nannaayittundu....
    iniyum ithu poole ulla articles theerchayaayum post cheyyuka... thaante kavithayil parayunna java-yudyum oracle-inteyum yanthra bhashayude lookathu ithu poole ulla nalla articles oru kulirkattu thanne....
    all the best....

    മറുപടിഇല്ലാതാക്കൂ