2009 നവംബർ 24, ചൊവ്വാഴ്ച
ഒരു മയക്കയാത്ര..
തലസ്ഥാനത്തെ പ്രശസ്തമായ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ സോഷ്യോളജി സ്റ്റ് -ന്‍റെ ഇന്‍റര്‍വ്യൂവിന് പോകുകയാണ്.കൂടെയുള്ളത് ഒരു ആത്മ സുഹൃത്ത്.. വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുന്ന ജ്യോതി.അവള്‍ അവധിക്കു നാട്ടില്‍ വന്നതാണ്. വൃത്തിയുടെ കാര്യത്തില്‍ മുന്‍നിരയിലാണ് കക്ഷി.. മലനാട്ടില്‍ നിന്നും തലസ്ഥാനത്തേക്ക് അഞ്ചു മണിക്കൂറിലധികം യാത്രയുണ്ട്.
യാത്രക്കാര്‍ ഒട്ടു മിക്കവരും തന്നെ മയക്കത്തിലാണ്. ഹൈടെക്, കെ എസ് ആര്‍ ടി സി ബസിന്റെ പുഷ്ബായ്ക്‍ സീറ്റിന്റെ അരികിലാണ് ജ്യോതിയുടെ സ്ഥാനം. ദീര്‍ഘ ദൂര യാത്രയില്‍ സൈഡ് സീറ്റ് തന്നെ വേണമെന്നുള്ള അവളുടെ നിര്‍ബന്ധം എനിക്ക് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ട് അക്കാര്യത്തില്‍ ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം ഉണ്ടായില്ല...
സീറ്റില്‍ കണ്ണുമടച്ചു ചാരിക്കിടക്കുകയാണ് ജ്യോതി.പുറത്തു ചന്നം പിന്നം ചെറുതായി മഴ ചാറുന്നു. മൊബൈലിന്റെ ഇയര്‍ ഫോണ്‍ ചെവിയില്‍ വച്ചു പാട്ടില്‍ ലയിച്ചു അവള്‍ എപ്പോഴോ മയങ്ങിപ്പോയി..ഷട്ടര്‍ താത്തിയിരുന്നില്ല... പുറത്ത്തുനിന്നടിക്കുന്ന കാറ്റില്‍ ,കഴുത്തറ്റം വെട്ടി, കളര്‍ ചെയ്ത അവളുടെ സ്വര്‍ണ്ണ നിറമുള്ള തലമുടി നന്നായി പറക്കുന്നു...
ഞാനും എന്റെ ഫോണിലെ പാട്ട് ആസ്വദിക്കുകയായിരുന്നു...ഇടക്കെപ്പോഴോ ജ്യോതിയെ ശ്രദ്ധിച്ചു..
നേര്‍ത്ത ചുമന്ന ചായം തേച്ചിരിക്കുന്ന അവളുടെ ഭംഗിയുള്ള ചുണ്ടുകള്‍ എന്തോ നുണയുന്നത് പോലെ തോന്നി.. ഓ.. എനിക്ക് തോന്നിയതാവും..... ഞാന്‍ വീണ്ടും പാട്ടില്‍ ലയിച്ചു..
എന്നാല്‍ അല്‍പസമയം കഴിഞ്ഞപ്പോള്‍ അവള്‍ മെല്ലെ മെല്ലെ .എഴുന്നേറ്റു നേരെയിരിക്കുന്നു. . ആള്‍ നല്ല മയക്കത്തില്‍ തന്നെയാണ്... .അപ്പോഴും എന്തോ നന്നായി നുണയുന്നതുപോലെ ...
എന്താണാവോ...വല്ല സ്വപ്നവും കാണുന്നതാവുമോ....???
ചിലപ്പോള്‍ വല്ല മഴത്തുള്ളികളും ചുണ്ടില്‍ വീണിട്ടുണ്ടാകും. ..
പാട്ട് ആസ്വാദനം നിര്‍ത്തി ഞാന്‍ വീണ്ടും അവളെ തന്നെ ശ്രദ്ധിച്ചു. ഉയര്‍ന്ന സീറ്റ് ആയതിനാല്‍ മുന്‍ നിരയിലുള്ളതൊക്കെ ഒറ്റ മാത്രയില്‍ കാണാന്‍ പ്രയാസമാണ്. എല്ലാവരും തന്നെ നല്ല ഉറക്കത്തിലും...
അല്പം കഴിഞ്ഞപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.... മുന്നിലിരിക്കുന്ന ഒരു മദ്ധ്യ വയസ്ക പുറത്തേക്ക് തല നീട്ടി ഛര്‍ദ്ദിച്ചുകൊന്ടെയിരിക്കുന്നു.....
2009 നവംബർ 23, തിങ്കളാഴ്‌ച
2009 നവംബർ 20, വെള്ളിയാഴ്‌ച
ആത്മഗതം...
അസ്തമയ സൂര്യന്‍ മെല്ലെ മെല്ലെ മറഞ്ഞുകൊണ്ടിരിക്കുന്നു.. മേഘശകലങ്ങള്‍ പിച്ച്ചിക്കീറിയ പഞ്ഞിത്തുണ്ടുകള്‍ പോലെ അവിടവിടെ ചിതറിക്കിടക്കുന്നു.... അങ്ങ്, ചുമന്ന ചക്രവാളത്തിലേക്ക് നോക്കി അവന്‍ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നു.... എത്ര നാള്‍ ആയി ഈ സഞ്ചാരം തുടങ്ങിയിട്ട്....ഇതിനോടകം എത്ര എത്ര കാഴ്ചകള്‍....അനുഭവങ്ങള്‍....
ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ ചുവ വായില്‍ പതഞ്ഞു പതഞ്ഞു വരുന്നു....
മേലാളന്മാര്‍ക്ക് വേണ്ടി ചുടു ചോര വിയര്‍പ്പുകണങ്ങളാക്കിമണ്ണിലലിയിച്ചു പണിയുന്ന പണിയാളന്മാര്‍ ... മുതലാളിയുടെ മുറ്റത്തെ കുഴിക്കുള്ളില്‍ വിളമ്പുന്ന ഭക്ഷണം കഴിച്ചു എഴുന്നേല്‍ക്കുമ്പോഴുംസന്തോഷത്തോടെ ഏമ്പക്കം വിടുന്നു......
ഒരിക്കല്‍ ഒരു പട്ടണത്തിന്റെ അരികിലുള്ള ഗ്രാമത്തിലൂടെ പോകുമ്പോഴാണ് അവിടെ ഒരു വീട്ടില്‍ നിന്നു കേട്ടത്....ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ച വൈക്കാനുള്ള ഭര്‍ത്താവിന്‍റെ ആക്രോശം.... എന്നാല്‍ മറ്റൊരിടത്ത് നിന്നു കേട്ടത് ഭാര്യയുടെ ജാരന്മാരാല്‍ ആക്രമിക്കപെട്ട സാധുവായ ഭര്‍ത്താവിന്‍റെ ദീന രോദനമാണ്....
കറുത്ത ശരീരവും ഉന്തിയ വയറും ആയി..ബട്ടന്‍സ് പൊട്ടിയ നരച്ച നിക്കര്‍
ഒരു കൈകൊണ്ടു വലിച്ചു കയറ്റി 'ചക്തെ ഇന്ത്യ..' എന്നാര്‍ത്തുവിളിച്ചുകൊണ്ടു ' ഒട്ടുപാല്‍ പന്തും മടക്കല ബാറ്റും' കൈയിലേന്തി പൂഴിമണ്ണിലൂടെ ഓടിതിമര്‍ക്കുന്ന പട്ടിണിക്കോലങ്ങളുടെ 'ഈള' ഉണങ്ങിപ്പിടിച്ച കരുവാളിച്ച മുഖങ്ങള്‍......
കണ്ടതും കേട്ടതും എല്ലാം ഉള്ളിലൊതുക്കി വീണ്ടും മുന്നോട്ട്.....
മകളെ ബലാത്കാരത്തിന് ശ്രമിക്കുന്ന മദ്യപാനിയായ ആ അച്ഛന്‍റെ കരാള രൂപം മനസ്സിനുള്ളിലെ എച്ചില്‍കൂമ്പാരതിനിടയില്‍ ഇപ്പോഴും കിടക്കുന്നുണ്ട്... രാഷ്ട്രീയ മേലാളന്മാരുടെ കയ്യാങ്കളിയില്‍പെട്ടു കുടിയൊഴിപ്പിക്കപ്പെട്ടവര്‍.... തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നു..സ്ത്രീജനങ്ങള്‍ ചിലമ്പി കരയുന്നു.... ഇടക്കെവിടെയോ കണ്ടതോര്‍ക്കുന്നു.... സഹോദരനും സഹോദരിയും അവരുടെ മക്കളും അടങ്ങിയൊരു കുടുംബം....ചിലര്‍ അവരെക്കാണുംപോള്‍ തുറിച്ചു നോക്കുന്നത് താന്‍ പലപ്പോഴും കണ്ടിട്ടുണ്ട്....
വീണ്ടും അവസാനിക്കാത്ത യാത്ര......
ബോംബെയിലെ ചുവന്ന തെരുവില്‍ ചെന്നുപെട്ടത് യാദ്ര്ശ്ചികമായിട്ടാണ്.. അവിടെ മാടി മാടി വിളിക്കുന്ന തെരുവിന്‍റെ സൃഷ്ടികള്‍... അവിടെ നിന്നു കിട്ടിയ ചില രഹസ്യ രോഗങ്ങള്‍ ഇന്നും ആ ഓര്‍മ്മകളെ കുത്തി നോവിക്കുന്നു...
നിറുകയില്‍ നിന്നും ഒരു വിയര്‍പ്പു കണം നെറ്റിയിലൂടെ ഒലിച്ചിറങ്ങിയത്അവന്‍ കുടഞ്ഞു കളഞ്ഞു....
അഭിനയിക്കുകയാണ് ...എല്ലാവരും..എല്ലാം തികഞ്ഞവരെന്ന്....ഒന്നും ഒരിടത്തും പൂര്‍ണ്ണമല്ല....
പൂര്‍ണ്ണത തേടി ഒരു യാത്ര....ജനനം മുതല്‍ മരണം വരെയുള്ള യാത്രയുടെ കിലോമീറ്ററുകള്‍ അളന്നു തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ അതായിരിക്കുംപൂര്‍ണ്ണത.... ഒരിക്കല്‍ ഒരു കലാശാലയുടെ മുറ്റത്തുകൂടി പോയപ്പോള്‍ ഒരു അദ്ധ്യാപകന്‍റെ ശബ്ദ്ധം എവിടെനിന്നോ മുഴങ്ങുന്നത് കേട്ടു... ' ജീവിതം ഒരു നാടകമാണ്...ലോകം ഒരു വേദിയും.. ഓരോരുത്തരും അവിടെ അഭിനേതാക്കള്‍ ആണ്... ' ഷേക്സ്പിയര്‍ എന്ന ലോകപ്രസ്തനായ ഒരു സാഹിത്യകാരന്റെ വാക്കുകള്‍ ആണത്രേ...
പിന്നെയും അവന്‍ ഒറ്റക്കിരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി..
ഇരുള്‍ പടര്‍ന്നു തുടങ്ങിയപ്പോള്‍ ഏതോ വിദൂരതയിലേക്ക് പറന്നു പോയി......കാ...കാ... എന്ന നീട്ടിവിളിയോടെ........
2009 നവംബർ 19, വ്യാഴാഴ്‌ച
വിപ്ലവകാരിയും ഗാന്ധിചിത്രവും..
കലാലയത്തിന്റെ നടുമുറ്റത്ത് പടര്ന്നു പന്തലിച്ചു നില്ക്കുന്ന വാകമരത്തില്‍ ചാരി നിന്നു ബ്രിട്ടോ ഒരു തുണ്ടുകടലാസില്‍ എന്തോ കുത്തിക്കുറിക്കുകയാണ്.എന്തെങ്കിലും മുദ്രാവാക്യങ്ങളോ കവിതയോ മറ്റോ ആയിരിക്കും...അവന്‍റെ ചങ്ങാതിമാര്‍ക്കിത് ഒട്ടും തന്നെ പുതുമയല്ല. കുട്ടിക്കാലം മുതലേ ബ്രിട്ടോയുടെ ഉള്ളില്‍ ഒരു വിപ്ലവ ചിന്ത ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവനിലെ ചിന്താ ശക്തിയും പ്രത്യുത്പന്നമഥിത്വവും സാഹിത്യവാസനയും എല്ലാം അവന്‍റെ ഉള്ളിലെ വിപ്ലവ ചിന്തക്ക് ഉയര്‍ന്നു പോങ്ങുവാനുള്ള ചവിട്ടുപടികളായി മാറി.
വിനയം നിറഞ്ഞു തുളുമ്പുന്ന സംസാരം ...വാക്കുകളില്‍ തികഞ്ഞ ആത്മാര്‍ഥത... സൌമ്യമായ പെരുമാറ്റം.. പ്രസന്നമായ മുഖഭാവം...ശക്തമായ പ്രസംഗ പാടവം...മറ്റാരിലുമില്ലാതതുപൊലെ സര്‍ഗ്ഗാത്മകത... ഇതെല്ലാം അവന്‍റെ പ്രത്യേകതകള്‍ ആയിരുന്നു....'' ചെമ്പകപ്പൂവിലെ പുഴുവല്ല വിപ്ലവം....കത്തുന്ന തീയുടെ ചൂടാണ് വിപ്ലവം....'' അന്തരീക്ഷത്തില്‍ മുഴങ്ങുന്ന അവന്‍റെ ആ ശബ്ദത്തിനു വേണ്ടി കാതോര്‍ക്കുന്നത് ആയിരങ്ങള്‍ ആണ്..താന്‍ ചവിട്ടുന്ന മണല്‍ തരികളില്‍ പോലും വിപ്ലവത്തിന്‍റെ ചുവപ്പ് പകര്‍ന്നു കൊടുക്കുവാന്‍ ബ്രിട്ടോക്ക് കഴിഞ്ഞിരുന്നു.
ഒരുകൂട്ടം കാക്കകള്‍ പതിവുപോലെ എച്ചില്‍ പൊതികള്‍ കൊത്തിവലിക്കുകയാണ്.. എവിടെ നിന്നോ കുറെ തെരുവ് നായ്ക്കളും വന്നുകൂടിയിട്ടുണ്ട് . അടിച്ചുവാരുന്ന സാവിത്രി ചേച്ചി അതിനിടയില്‍ നിന്നു അവറ്റകളോടെല്ലാം എന്തൊക്കെയോ വിളിച്ചുകൂവുന്നു..മറുവശത്ത് ബൈക്കുകളുടെ കോലാഹലം... ക്യാന്റീനില്‍ ആണെങ്കില്‍ ഉച്ച ഭക്ഷണത്തിന്‍റെ തിരക്ക്...ബ്രിട്ടോ ഇതൊന്നും അറിയുന്നേയില്ല...അവന്‍ മറ്റേതോ മായിക ലോകത്തില്‍ ആണ്.. തന്നെ തന്നെ നോക്കി പുഞ്ചിരിച്ചു നില്ക്കുന്ന കനകാംബരപ്പൂക്കളെ അവന്‍ കണ്ടില്ലെന്നു നടിച്ചു. ഇടക്കെപ്പോഴോ ചുമന്ന നിറമുള്ള ഒരു ചെമ്പരത്തിപ്പൂവിന്റെ മിഴികള്‍ തന്നെതെടി അലയുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടു. . ആ മനസ്സുകളുടെ സംവേദനം, തത്തിക്കളിച്ചു എപ്പോഴും അവിടെ എത്താറുണ്ടായിരുന്ന ഇളം കാറ്റു പോലും അറിഞ്ഞിരുന്നില്ല......
വര്‍ഷങ്ങള്‍ക്കു ശേഷം ആള്‍ക്കൂട്ടത്തിനിടയില്‍ എവിടെയോ മുഷിഞ്ഞ വേഷത്തില്‍ ...അലസമായ മുഖ ഭാവത്തോടെ... മദ്യത്തിന്റെ ദുര്ഗന്ധവുമായി... ഒരു ലകക്‍ഷ്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ബ്രിട്ടോയുടെ രൂപം അത്യധികം വേദനാ ജനകമായിരുന്നു. ചെമ്പരത്തിപ്പൂവിന്റെ ആ ചുവപ്പ് നിറം മായിക്കാനാവാത്ത ഒരു രക്തക്കറ പോലെ ബ്രിട്ടോയുടെ ഹൃദയത്തില്‍ വീണു കിടന്നിരുന്നു...നഷ്ടപ്പെടലിന്റെ മുറിപ്പാടില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തകണങ്ങള്‍... അതിന്റെ വേദനയില്‍ പിടയുന്ന ബ്രിട്ടോ എന്ന ചെറുപ്പക്കാരന്‍ സ്വയം മറന്നു ഇല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു. കൈയ്യെത്തും ദൂരത്തു നിന്നു ഓടിയകന്നതെന്തോ അത് തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ...
കിളികളുടെ ശബ്ദം പകലിന്റെ ആരവം കൂട്ടുകയാണ്..ഇവറ്റകള്‍ എന്തിനാണിങ്ങനെ എപ്പോഴും ബഹളം ഉണ്ടാക്കികൊണ്ടിരിക്കുന്നത്...?? അല്‍പ സമയമെങ്കിലും ഒന്നു ശാന്തമായിരുന്നെങ്ങില്‍....
കവലകളില്‍ ആണെങ്കില്‍ ആളുകളുടെ സംഘം ചേര്‍ന്നുള്ള കൂക്ക് വിളികളും പാര്‍ടി മീറ്റിങ്ങുകളും മറ്റും... ജീവജാലങ്ങളെല്ലാം പ്രകൃതിയില്‍ അവരവരുടെ സാന്നിദ്ധ്യം ഉറപ്പിക്കുവാനുള്ള തത്രപ്പാടിലാണ്.. ഓരോ ദിവസവും സംഭവ ബഹുലം ആയിക്കൊണ്ടിരിക്കുന്നു.. തിരക്ക് പിടിച്ച ജീവിത യാത്ര.. ബന്ധങ്ങളോ പരിചയങ്ങളോമറ്റോ, ഇടക്കെങ്കിലും ഓര്‍ത്തെടുക്കുവാന്‍ സമയത്തിന്റെ ദൌര്‍ല്ലഭ്യം.. അതിനിടയില്‍ എപ്പോഴോ എവിടെയോ..വീണ്ടും കണ്ടു.. കറുത്ത വേഷതിനുള്ളില്‍ ഒരു അഭിഭാഷകന്റെ രൂപത്തില്‍ ബ്രിട്ടോയുടെ തിളങ്ങുന്ന മുഖം.. ആത്മ വിശ്വാസം സ്ഫുരിക്കുന്ന കണ്ണുകള്‍.. നഷ്ട്ടപെട്ടതോര്‍ത്തു വേദനിക്കുവാനോ കാത്തിരിക്കുവാനോ ഇപ്പോള്‍ അവന് തെല്ലും സമയമില്ല... ഓരോ നിമിഷവും വിലപ്പെട്ടതാണ് ..എങ്ങിനെയും സമ്പാദിക്കാനുള്ള ത്വര... ആദര്‍ശവും സത്യസന്ധതയും എല്ലാം ഇന്നു അവനെ സംബന്ധിച്ചിടത്തോളംപണം ഉണ്ടാക്കുവാനുള്ള വെറും മാര്‍ഗ്ഗങ്ങള്‍ ആയി മാറിക്കഴിഞ്ഞു.. പണ്ടു തള്ളിപ്പരഞ്ഞിരുന്ന ബൂര്‍ഷ്വായിസത്തെ ഇന്നവന്‍ ആരും കാണാതെ പുറം കൈകൊണ്ടു മുറുകെ പിടിക്കുന്നു... നഷ്ട്ടപ്പെടലിന്റെ നശിച്ച ലോകത്തിലേക്ക് കൊണ്ടു ചെന്നു എത്തിക്കുന്ന ഇല്ലായ്മയെ പാടെ വെറുക്കുന്നു...തന്റെ ജീവാംശമായി കരുതുന്ന വിപ്ലവത്തെ ഉയര്‍ത്തി കാണിക്കുന്നത്പോലും ഗാന്ധിജിയുടെ ചിത്രം അടിച്ച് വച്ചിട്ടുള്ള കടലാസ് തുണ്ടുകള്‍ മുന്നില്‍ കണ്ടുകൊണ്ടു മാത്രം....
2009 നവംബർ 18, ബുധനാഴ്‌ച
ഒരു വിലാപം (കവിത)
കവിതയുടെ അന്ത്യമടുക്കുന്നങ്ങമേരിക്കയില്‍
കാവ്യമായ് കേള്‍ക്കാം ഒരു പഴയ കവിരോദനം...
ഹര്‍വാര്‍ഡ് നെമ്റോവിന്‍ നിശബ്ദ തേങ്ങലോ..
കവിതയുടെ ഊര്ദ്ധ്വമോ എന്തെന്ന് സംശയം...??
കവിതയെ പ്രേമിച്ചോരാ കവികള്‍ക്ക് തേങ്ങലോ
അന്തരാത്മാവിലെ കവിത്വം വട്ടീടുന്നോ...??
യന്ത്ര വാക്കുകള്‍ കണ്ടു ഭയന്നു റീഡ്വിറ്റ്മോര്‍
ജാവയും ഓറക്കിളും പുച്ഛിച്ചു ചിരിക്കുന്നു...
ഇതൊരൊറ്റപ്പെട്ട വിലാപമല്ല നിശ്ചയം
കമ്പ്യൂട്ടര്‍ ഭാഷ തന്‍ സ്വാധീ്നമോര്ക്കണം
പഴമയെ ചവിട്ടി ചതുപ്പില്‍ താഴ്തീടുന്നു
കമ്പ്യൂട്ടര്‍ കോഡി്നാല്‍ ആശയം കൈമാറുന്നു..
ഉള്ളൂരും വള്ളത്തോളും ആശാനും വിതുമ്പുന്നു
യന്ത്ര ഭാഷകള്‍ കണ്ടു ഭയന്ന് വിറക്കുന്നു
ഷെല്ലിയും വേര്ഡ്സ്വര്‍ത്തും എന്തോ പുലമ്പുന്നു
യന്ത്ര മുരള്ച്ചയിലോക്കെയും അലിഞ്ഞുപോം...
ഫിനിക്സ് പക്ഷിയായുയര്ത്തെഴുന്നേല്ക്കാം കാവ്യം
അല്ലെങ്കിലതുവെറും പൂഴിയിലാഴ്ന്നു പോവാം
മൂടല്‍ മഞ്ഞായതീ ഭൂമിയില്‍ നിറഞ്ഞിടാം
അതുമല്ലെങ്കിലോ പരിണമിച്ചിടാം വീണ്ടും....
--
ഇന്ത്യന്‍ മതേതരത്വത്തിലെ വെല്ലുവിളികള്‍....
സഹസ്രാബ്ധങ്ങള്‍ ആയി മനുഷ്യ മനസിനെ സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ് മത വിശ്വാസം. ഒരു യഥാര്‍ത്ഥ മത വിശ്വാസിയെ വിശേഷിപ്പിക്കുവാന്‍ ഭഗവത് ഗീതയിലെ ഭക്തിയോഗ അദ്ധ്യായത്തിലെ 'സര്‍വ ഭൂത പ്രേമിയും കരുണാ ശാലിയുംനിര്മാമാനും നിരഹന്കാരിയും സമ:ദുഖനും ക്ഷമവാനും നിത്യ സന്തുഷ്ടനും യാതാത്മാവും ' എന്നൊക്കെയുള്ള വിശേഷണങ്ങള്‍ എടുത്തുപയോഗിക്കാം. ലോകത്തില്‍ ആകെ പത്തൊന്‍പതു വലിയ മതങ്ങളും ഇരുന്നൂറ്റി എഴുപതു ചെറിയ മതങ്ങളും അവയില്‍ ചിലതിനു നൂറു കണക്കിന് ശാഖകളും ഉണ്ടത്രേ,.ധവളോത്തുന്ഗവും പരിപാവനവും ആണ് ഈ മത വിശ്വാസങ്ങള്‍ എല്ലാം .എന്നാല്‍ മത വിശ്വാസം അനായാസമായ ഒരു ഉദര പൂരണ സരണി ആണെന്ന് ചില വിരുതന്മാര്‍ മനസിലാക്കിയതോടെ അതിന്റെ മഹത്വത്തിന് മങ്ങല്‍ ഏറ്റു.മനുഷ്യ രാശിയില്‍ ആകമാനം മത വിശ്വാസം മത ഭ്രാന്തിനു വഴി മാറി.നാനാത്വത്തില്‍ ഏകത്വവും രാഷ്ട്രീയ അഖണ്ഡതയും എല്ലാം ഉയര്ത്തി കാട്ടുന്ന നമ്മ്മുടെ ഭാരതത്തിന്റെ അവസ്ഥയും അത്തരത്തില്‍ ആയി. മതത്തിന്റെ പേരില്‍ ഉടലെടുക്കുന്ന വിപത്തുകള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും വിഘ്നം സൃഷ്ഠിക്കുന്നു. ജാതി മത ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും മാനവികതയെ പ്രാണവായുവായി കരുതുകയും ചെയ്ത മഹോന്നതന്മാര്‍ പോലും മത ഭ്രാന്തിന്റെ കരാളതക്ക് ഇരയായി.
ഭാരതത്തിന്റെ മതേതരത്വം വെല്ലുവിളികളെ നേരിടാന്‍ തുടങ്ങിയത് ഇന്നലെയും അല്ല . ശാന്തരും ശുദ്ധരും ആയ ഒരു വിഭാഗം ആളുകള്‍ ഹിമാലയത്തിനു തെക്കുള്ള ഈ ഭൂപ്രദേശത്ത് വാസം ഉറപ്പിച്ചിട്ട് സഹസ്രാബ്ധങ്ങള്‍ ആയി.ദ്രാവിഡര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുണ്ണ്‍ ആയ ജനവിഭാഗത്തിന്റെ സ്വൈര്യ ജീവിതത്തിനു മങ്ങല്‍ ഏല്‍പ്പിച്ചത് മധ്യ ഏഷ്യയില്‍ നിന്നു വന്നെത്തിയ ആര്യന്മാര്‍ ആണ്,.അവര്‍ കൈ അടക്കിയ സിന്ധു നടീ തട പ്രദേശം ഹിന്ദുസ്ഥാന്‍ എന്ന പേരിലും ജനങ്ങള്‍ ഹിന്ദുക്കള്‍ എന്ന പേരിലും അറിയപ്പെട്ടു.തൊഴിലിന്റെയും സമ്പത്തിന്റെയും വിഞാനതിന്റെയും അടിസ്ഥാനത്തില്‍ അവര്‍ ഇവിടുത്തെ ജനങ്ങളെ പല തട്ടുകളിലാക്കി .അങ്ങനെ ജാതി വര്‍ഗ്ഗ വ്യവസ്ഥകളും ചാതുര്‍ വര്ന്ന്യവും ഒക്കെ നിലവില്‍ വന്നു.
ഹൈന്ദവരുടെ ആധിപത്യത്തിന് കാര്യമായ എതിര്‍പ്പ് ഉണ്ടായത് ബുദ്ധ മതത്തിന്റെ ആവിര്ഭാവതോടെയാണ്. അവിടം മുതല്ക്കരംഭിക്കുന്നു നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടിയുള്ള സന്ഖട്ടണം. കാലം കഴിഞ്ഞതോടെ ജൈനമതവും സിഖു മതവും ഇസ്ലാം മതവും ക്രിസ്തു മതവും എല്ലാം ഭാരതത്തില്‍ പ്രചരിച്ചു.അതോടെ ഓരോ വിഭാഗവും തങ്ങളുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി നിരന്തരം പോരാടാന്‍ തുടങ്ങി.
ഭാരനാധിപന്മാരും അവരുടെ ഉപധേഷ്ടക്കളും അത്തരം സന്ഖട്ടനങ്ങള്‍ക്ക് മൌനമായി പ്രോത്സാഹനം നല്കുന്ന ഒരു പ്രവണതയും ഭാരതീയര്‍ക്കു അപരിചിതമല്ല. ലോകത്തിലെ പ്രധാന മതങ്ങള്‍ എല്ലാം തന്നെ ഇന്ത്യയില്‍ ഉണ്ട് . ഇവിടെയുള്ള ജാതികള്‍ക്കും ഉപജാതികള്‍ക്കും കണക്കില്ല.അതിനിടയിലേക്ക് ജാതിമത വിദ്വേഷത്തിന്റെ വിത്തുകള്‍ വിതറിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഭയങ്കരമായിരിക്കുമെന്നതിനു അടുത്ത കാലത്തു ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഉദാഹരണങ്ങള്‍ ആണ്.
"ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടു ഡിസംബര്‍ ആര് ഭാരതീയനായ ഏതൊരു വ്യക്തിയുടെയും മനോമുകുരത്തില്‍ നിന്നു മായാതെ നില്ക്കുന്ന ഒരു ദിവസം ആണ്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്ത്തു മതേതരത്വത്തെ കടപുഴക്കിയെറിഞ്ഞ അഭിശപ്ത ദിനം ആയിരുന്നു അത്.അതില്‍ മണം നൊന്തു കരയാത്ത ഒരൊറ്റ ദേശസ്നേഹി പോലും നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കില്ല. പോലീസിന്റെ പക്ഷപാതപരമായ പെരുമാറ്റം അവിടെ കലാപം ആളിപ്പടരുവാന്‍ ഒരു കാരണം ആയതായി കാണാം. പൊതു നിരത്തുകളില്‍ മഹാ ആരതികള്‍ അനുവദിച്ചതും അത് പ്രാവര്‍ത്തികമാക്കിയതും കലാപത്തിന്‍റെ അഗ്നിയിലേക്ക് എണ്ണ പകര്ന്നു കൊടുക്കുകയാണ് ഉണ്ടായത്.ജാതി അടിസ്ഥാനമാക്കിയുള്ള ചില രാഷ്ട്രീയ പാര്‍ടികള്‍ ആയിരുന്നു ആ മഹാ ആരതിക്ക് പിന്നില്‍.ആരതി കേന്ദ്രങ്ങള്‍ കലാപങ്ങള്‍ക്ക് രൂപ കല്‍പ്പന ചെയ്യുന്ന വേദി ആയിരുന്നുവെന്നുംആരതി കഴിഞ്ഞു രാത്രിയില്‍ മടങ്ങുന്നവര്‍ അവിടെയുള്ള മുസ്ലിം വസതികളും മസ്ജിദുകളും ആക്രമിച്ചുവെന്നുംഇതൊരു മതപരമായ ചടങ്ങായി കണ്ടു കണ്ണുമടച്ചു വെറുതെയിരിക്കുകയായിരുന്നു അന്നത്തെ ഭരണ കക്ഷിയും, പോലീസും ചെയ്തതെന്നും ശ്രീകൃഷ്ണ കമ്മിഷന്‍ വെളിപ്പെടുത്തിയിരുന്നു.
മൂന്നു ജനുവരിയില്‍ ആയിരുന്നു അടുത്ത കലാപം.ഹിന്ദുക്കള്‍ക്കഏറ്റ ആക്രമണങ്ങളെ പെരുപ്പിച്ചുകാട്ടിയതും ജനുവരി ഒന്നിന് സാമ്ന പത്രത്തില്‍ പ്രകോപനപരമായി വാര്‍ത്ത വന്നതും മഥാഡി തൊഴിലാളികളുടെ കൊലയും രാധാഭായ്ചാലില്‍ ആറു പേരെ പാതിരാത്രിയില്‍ ച്ചുട്ടുകരിച്ചതും ഒക്കെയാണ് അതിനിട വരിതിയത്. തോന്നൂടിരണ്ടു ജനുവരി എട്ടു മുതല്‍ മുംബൈ കലാപകാരികളെ നയിച്ചത് സേനാശാഖ പ്രമുഖര്‍ മുതല്‍ സേന പ്രമുഖ് വരെയുള്ളവരായിരുന്നുവെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രമേണ കലാപ നിയന്ത്രണം പ്രധാനപെട്ടിടത്ത് നിന്നും പ്രാദേശിക ക്രിമിനലുകള്‍ ഏറ്റെടുത്തു. കൊള്ളയടിക്കുവാനും പകരം വീട്ടുവാനും കിട്ടിയ ഈ സുവര്‍ണ്ണ അവസരം ലോക്കല്‍ ക്രിമിനലുകള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചു.ഏകദേശം ആയിരത്തി അഞ്ഞൂറോളം പേര്‍ രണ്ടു കലാപങ്ങളിലുമായി അതി ദാരുണമായി വധിക്കപ്പെട്ടു.നൂറ്റിയറുപത്തി അഞ്ചു പേരോളം കാണാതായതായും എണ്ണായിരത്തി അറുനൂറ്റി എഴുപത്തിമൂന്നു പേരെ ഈ സംഭവവുമായി ബന്ധപെട്ടു അറസ്റ്റ് ചെയ്തതായും അന്നത്തെ പത്രങ്ങളില്‍ വന്നിരുന്നു. ഭാരതത്തിലിന്നു നടമാടുന്ന അരക്ഷിതാവസ്ഥയും മതത്തിന്‍റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങളും മറ്റു കൊടും ക്രൂരതകളും എല്ലാം ദൂരെ ഒരിടത്തിരുന്നു നോക്കികൊണ്ട് ഭാരതത്തിന്‍റെ മതേതരത്വം നിശബ്ദം വിതുംപുന്നുണ്ടാവാം . നമ്മുടെ ഭരണ ഘടനാ വിദഗ്ദ്ധന്മാര്‍ മതേതരത്വ സിദ്ധാന്തത്തെ സാമൂഹ്യ ചര്യയായി അംഗീകരിച്ചത് ഇന്നിപ്പോള്‍ ഒരു മൌഡ്യമായി മാറിയിരിക്കുന്നു,.അത് വെളിപ്പെടുത്തുന്നതാണ് വര്‍ഗ്ഗീയ വാദിയായിരുന്ന ഗോഡ്സെയെ പ്രകീര്‍ത്തിക്കുന്ന നാടകത്തിനു ലഭിച്ച കൈയ്യടി.
'നാഥുറാം ഗോട്സെ സംസാരിക്കുന്നു 'എന്ന മറാട്ടി നാടകത്തില്‍
"ഇതെന്തു തരം അക്രമ രാഹിത്യമാണ്...? ഹിന്ദുക്കള്‍ കൂട്ടക്കൊലക്കിരയാകുമ്പോള്‍ ശാന്തരായിരിക്കുവാന്‍ നമ്മെ ഉപദേശിക്കുന്നു..ഒരു കൂട്ടക്കൊല നടക്കാന്‍ അനുവദിക്കുന്നത് അക്രമ രാഹിത്യമല്ല.... "എന്നുള്ള ഗോഡ്സേയുടെവാക്കുകളെ നിറഞ്ഞ സദസ്സുകള്‍ കൈയ്യടിച്ചു അഭിന്ദിക്കുന്നു .ഒരു കലാ സൃഷ്ടി അതിന്‍റെ ആസ്വാദകരില്‍ എന്ത് പ്രതികരണം ഉണ്ടാക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്. പൈശാചികത്വം കാണിക്കുന്നവനോടൊത്ത് ഒരു ഗ്രന്ഥകാരന്‍ ആഹ്ലാദിക്കുകയും വായനക്കാരെ ആഹ്ലാടിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്താല്‍ അതൊരു അധമ കൃതി ആയിരിക്കുമെന്ന് ടോള്‍സ്റ്റോയി 'വാട്ട് ഈസ് ആര്‍ട്ട് 'എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. ഗോഡ്സെയെക്കുറിച്ചുള്ളനാടകം തികച്ചും നിഷ്പ്ക്ഷമാനെന്നു ഗ്രന്ഥകര്‍ത്താവ് എത്ര വാദിച്ചാലും അക്രമരാഹിത്യത്തിനു എതിരായി ഗോഡ്സെ സംസാരിച്ചപ്പോഴും ഗാന്ധിജിയെ കൊല്ലേണ്ടത് ഒരു ദേശീയ ആവശ്യമായിരുന്നു എന്ന് പ്രസ്ഥാവിക്കുംപോഴും പ്രേക്ഷകര്‍ കൈയ്യടിച്ചു എന്നുള്ളത് ഉത്കണ്ഠാജനകമായ ഒരു വസ്തുതതന്നെയാണ്. വര്‍ഗ്ഗീയ ലഹള നടക്കുമ്പോള്‍ ശാന്തരായിരിക്കുവാന്‍ പാടില്ല എന്നുള്ളതാണ് ഈ കലാ സൃഷ്ടിയുടെ സന്ദേശം തന്നെ.വര്‍ഗ്ഗീയതയെ വര്ഗഗീയതകൊണ്ട് നേരിടുന്ന ഒരു ഫാസിസ്റ്റു ചിന്താഗതിയാണിവിടെ കാണുന്നത്,. അത്, രണ്ടു കൈയും നീട്ടി ആര്‍പ്പു വിളിച്ചു സ്വീകരിച്ചവര്‍ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ കത്തിയും കഠാരയുമായി രംഗത്തിറങ്ങുങ്ങുവാനുള്ള മാനസികാവസ്ഥയില്‍ എത്തിയവരുമാണ്. അത്തരം കലാ സൃഷ്ടികള്‍ അതിന്റേതായ വിമര്‍ശന ബുദ്ധിയോടെ നോക്കിക്കാണുവാന്‍ തക്ക പ്രബുദ്ധത ഭാരതീയ ജനത കൈവരിക്കെണ്ടിയിരിക്കുന്നു.
രണ്ടായിരത്തി അഞ്ചു നവംബര്‍ ഇരുപത്തിയെട്ടാം തീയതിയിലെ മംഗളം ദിനപ്പത്രത്തില്‍ ഗോഡ്സേയുടെ സഹോദരന്‍ ഗോപാല്‍ വിനായക് ഗോഡ്സേയുടെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്‍റെ ചില വാക്കുകളും എടുത്തുപറഞ്ഞിരിക്കുന്നു. പതിനാറു വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടും ഗോപാലിന് ഒരു തരിമ്പു പോലും പശ്ചാത്താപം തോന്നിയിട്ടില്ല. ''ഗാന്ധിജി ഒരു കാപട്യക്കാരന്‍ ആയിരുന്നു..ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്നതില്‍ അയാള്‍ സന്തോഷിച്ചിരുന്നു.. മാധ്യമങ്ങളെയും സര്‍ക്കാരിനെയും അയാള്‍ കൈപ്പിടിയിലാക്കി..ജനത്തിന്റെ അജ്ഞതയിലൂടെ അയാള്‍ ജന പ്രിയനായി മാറി.ഈ മനുഷ്യന് ഒരു സ്വാഭാവിക മരണം കിട്ടുന്നതില്‍ ഞങ്ങള്‍ തല്പ്പരരായിരുന്നില്ല.. പത്തു ജീവന്‍ അതിന് വേണ്ടി ഹോമിച്ചാല്‍ പോലും... ''മരിക്കുന്നതിന്റെ ഏതാനും നാളുകള്‍ക്കു മുന്പ് ആത്മ രോക്ഷതോടെ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ആണിത്...തീവ്രമായ മത വികാരത്തിന്റെ പിടിയില്‍ അമര്‍ന്നു ചിലര്‍ പുറത്തേക്ക് തുപ്പുന്ന ഇത്തരം വാക്കുകളുടെ പരിണിത ഫലം നമുക്കു ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും..
ഭാരതീയ ആദര്‍ശത്തിനും മതേതരത്വ വിശ്വാസങ്ങള്‍ക്കും നേരെ ഭീഷണി മുഴക്കികൊണ്ടുള്ള സംഭവങ്ങള്‍ ദിനം പ്രതി നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്നു. മദ്ധ്യ പ്രദേശിലും ഒറീസ്സയിലും മറ്റും നിരന്തരം കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമങ്ങള്‍ ഇന്ത്യന്‍ ജനതയെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പരിഹാസ പാത്രമാക്കി മാറ്റിക്കൊണ്ടിക്കുന്നു. ഏറെക്കലമായി ഇവിടുത്തെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദു മൌലിക വാദികളുടെയും മറ്റും എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.അതുപോലെ കത്തോലിക്കാ മിഷനിലെ കന്യാ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും സ്വത്തു കൊള്ളയടിക്കുകയും ചെയ്ത സംഭവങ്ങള്‍ പരക്കെ. മുന്പ് ഒരു ജനുവരി ഇരുപത്തി നാലിന് ഒറീസ്സയിലെ ബാരിപാഡയില്‍ വിദേശ മിഷനറി ഗ്രഹം സ്റ്റുവര്‍ട്ട് സ്റ്റയിന്‍സിനെയുംമക്കളെയും ചുറ്റെരിച്ചതും ,ഇരുപത്തിയാറിനു അലാഹബാദില്‍ ഹോപ് ഇന്‍ ജീസസ് എന്ന സഘംടനയില്‍ പ്രവര്ത്തിക്കുന്ന മത പ്രവാചകരെ ക്രൂരമായി ആക്രമിച്ചതും അത്ര പെട്ടന്ന് ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ നിന്നു മാഞ്ഞു പോകുന്ന ഒന്നല്ല.
''ഏതൊരു ഇന്ത്യയില്‍ ഏത് ദരിദ്രനും ഇതു എന്റെ രാജ്യമാനെന്ന ബോധം ഉണ്ടാകുമോ...ഏതൊരു രാജ്യത്തിന്റെ രൂപീകരണത്തില്‍ അവര്ക്കു ഫലപ്രദമായ പങ്കു ഉണ്ടാകുമോ...ഏതൊരു രാജ്യത്തില്‍ ഉയര്ന്നവനെന്നും താഴ്ന്നവനെന്നും ഉള്ള വ്യത്യാസം ഉണ്ടാവുകയില്ലയോ ...ഏതൊരു രാജ്യത്തില്‍ എല്ലാ സമുദായങ്ങളും പരിപൂര്‍ണ്ണ സൌഹാര്‍ദ്ദതോടുകൂടി വസിക്കുന്നുവോ...അങ്ങനെയുള്ള ഒരു ഇന്ത്യക്ക് വേണ്ടി ഞാന്‍ പ്രയത്നിക്കുന്നു...അതാണ് ഞാന്‍ സ്വപ്നം കാണുന്ന ഇന്ത്യ....."ഗാന്ധിജിയുടെ വാക്കുകള്‍ ആണിത്...ജാതിയുടെയും മതത്തിന്റെയും പേരില്‍ നിരന്തരം ആക്രമണങ്ങള്‍..സംഘട്ടനങ്ങള്‍...ബാലാത്സംഗങ്ങള്‍... തുടങ്ങിയവയെല്ലാം ദിനം പ്രതി വര്ദ്ധിച്ചു വരുന്ന ഒരു ഇന്ത്യയുടെ രാഷ്ട്ര പിതാവെന്ന സ്ഥാനം പോലും അദ്ദേഹം ഇപ്പോള്‍ വെറുക്കുന്നുണ്ടാവാം.
ഹിന്ദു തീവ്രവാദികളെ പോലെ മുസ്ലിം തീവ്രവാദി സംഘടനകള്‍ പരസ്യമായും ക്രിസ്ത്യന്‍ സംഘടനകള്‍ രഹസ്യമായും മതേതരത്വത്തിന് തുരംഗം വച്ചുകൊണ്ടിരിക്കുന്നു. തൊണ്ണൂറ്റിഎട്ടു, ഫെബ്രുവരി പതിന്നാലിനും, പതിനേഴിനും ഇടയില്‍ ഭാരതത്തില്‍ പത്തൊന്‍പതു പ്രദേശങ്ങളില്‍ പലപ്പോഴായി നടന്ന ബോംബു സ്ഫോടനങ്ങള്‍ ഭാരതത്തിന്റെ സമാധാന സങ്കല്‍പ്പത്തെ ചുവടോടെ പിടിച്ചു കുലുക്കിയ സംഭവം ആയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ആയിരുന്ന എല്‍ കെ അദ്വാനിക്ക് വേണ്ടി തമിഴ്നാട്ടില്‍ ഒരുക്കിയ വേദിക്കു സമീപവും സ്ഫോടനം നടക്കുകയുണ്ടായി. അതിനെത്തുടര്‍ന്ന് അല-ഉമ്മ എന്ന തീവ്രവാദി സംഘടനയുടെ നേതാവ് എസ് . എ .ബാഷക്കൊപ്പം കേരളത്തിലെ പി ഡി പി-യുടെ ചെയര്‍മാന്‍ മദനിയെയും സേലം ജയിലില്‍ അടക്കുകയുണ്ടായി. അതുപോലെ തൊണ്ണൂറ്റി ഏഴ് നവംബര്‍ ഇരുപത്തിയോന്പതാം തീയതി വൈകുന്നേരം കോയമ്പത്തൂരില്‍ ട്രാഫിക് പോലീസുകാരന്‍ ആയ ശെല്‍വരാജ് കൊല്ലപ്പെട്ട സംഭവത്തിലും അല്‍-ഉമ്മ പ്രവര്‍ത്തകര്‍ ആയിരുന്നു കേസിലെ പ്രതികള്‍. തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലും വെടി വൈപ്പിലും മറ്റും പതിനെട്ടോളം മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടത് വീണ്ടും പ്രകോപനം സൃഷ്ടിച്ചു. തുടര്‍ന്ന് മദ്രാസ്, കോയമ്പത്തൂര്‍ , സത്യമംഗലം, കേരളം തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചു അല്‍-ഉമ്മ നേതൃത്വം കൂടിയാലോചനകള്‍ നടത്തുകയും , നേതാവ് താജുദ്ദീന്‍ തന്റെ സഹായികളായ സിദ്ദിഖ് അലി ,ടാഡ മൂസ,സക്കീര്‍ ഹുസ്സയിന്‍ തുടങ്ങിയവരോടൊത്ത് കേരളത്തിലെത്തുകയും ഇവിടെ നിന്നു മുന്തിയ തരം സ്ഫോടക വസ്തുക്കള്‍ കരസ്ഥമാക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.കോയമ്പത്തൂര്‍ നഗരത്തില്‍ എണ്‍പത്തിമൂന്നു മുതല്‍ വര്‍ഗ്ഗീയ സഘര്‍ഷങ്ങള്‍ വളര്‍ന്നു വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊണ്ണൂറ്റി എട്ടിലെ കണക്കു അനുസരിച്ച് കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലമായി നൂറ്റി എഴുപത്തി രണ്ടു കേസുകള്‍ ആണ് വര്‍ഗ്ഗീയ സംഘര്‍ഷത്തിന്‍റെ പേരില്‍ അവിടെ ഉണ്ടായിട്ടുള്ളത്. കാശ്മീര്‍ പ്രശ്നത്തിന്റെ പേരില്‍ നിത്യേന എന്നോണം ഭാരതത്തിലുടനീളം മതേതരത്വ വിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും അവര്‍ നടത്തികൊണ്ടിരിക്കുകയാണ്.
ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചുമുള്ള മതപരിവര്തന ശ്രമങ്ങള്‍ മതേതരത്വത്തിന് വലിയ ഭീഷണിയാണ്. മിഷനറിമാരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ 'ഹിന്ദു മതത്തിലേക്ക് പുനര്‍ മത പരിവര്‍ത്തനം ' എന്ന ആശയവുമായി വിശ്വ ഹിന്ദു പരിഷത്തും രംഗത്തിറങ്ങുന്നു,. ഈ പ്രവര്‍ത്തനങ്ങള്‍, ഭാരതത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ചേരി തിരിവും കലാപവും വളര്‍ത്തികൊണ്ടിരിക്കുകയാണ്.
ഗോവയില്‍ നിന്നും ആരാധന ആവശ്യങ്ങള്‍ക്ക് ആയി എക്സൈസ് നികുതി ഒഴിവാക്കി ആയിരത്തി അഞ്ഞൂറ് ലിറ്റര്‍ വൈന്‍ വാങ്ങുവാനും സൂക്ഷിക്കുവാനും അനുമതി ചോദിച്ചു കൊണ്ടു ഒരു ബിഷപ്പ് ഡല്ഹി ഗവണ്മെന്റിനു അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ക്രിസ്ത്യന്‍ പള്ളികളെ ആരാധനാലയങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുവാനുള്ള ശ്രമവുമായി ഡല്‍ഹിയിലെ അന്നത്തെ ഭരണ കക്ഷി രംഗത്തിരങ്ങുകയുണ്ടായി. ക്രിസ്തുമത വിശ്വാസം അനുസരിച്ച് അപ്പവും വീഞ്ഞും ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും മനസിലാകുന്ന അല്ലെങ്കില്‍,. മനസിലാക്കുവാന്‍ സന്മനസ്സ് കാണിക്കുന്ന ഒരു കൂട്ടരല്ല ഇപ്പോഴത്തെ ഭരണ കക്ഷി എന്ന് ക്രിസ്ത്യന്‍ സഭകള്‍ അന്ന് അതിന് വിശദീകരണം നല്‍കുകയുണ്ടായി.
തീവ്രവാദി മത സംഘടനകളുടെ ദ്രുത ഗതിയിലുള്ള വ്യാപനം ആശങ്കാ ജനകമാണ്. ലെഷ്കര്‍ തയിബ , അല്‍-ക്വൈദ , ഇന്‍ക്വിലാബി മഹസ്സ് തുടങ്ങിയ സംഘടനകളുടെ കടന്നു കയറ്റത്തിന്റെ പരിണിത ഫലങ്ങളാണ് ഈ അടുത്ത നാള്‍ നാടിനെ നടുക്കിയ ഡല്ഹി ബോംബു സ്ഫോടനവും ചെങ്കോട്ട ആക്രമണവും എല്ലാം. മുംബെയില്‍ തീവ്രവാദികള്‍ കൈയാംകളി നടത്തിയതും ഈ കടന്നു കയറ്റത്തിന്റെ മറ്റൊരു മുഖം തന്നെ. പാക് അതിര്‍ത്തിയിലുള്ള ഭൂ പ്രദേശം ഭൂകമ്പത്തിന്റെ ശക്തിയില്‍ ആടിയുലഞ്ഞപ്പോള്‍ പ്രകൃതിയും അവിടെയുള്ള സര്‍വ്വ ചരാചരങ്ങളും ഈശ്വര കാരുണ്യത്തിനു വേണ്ടി യാചിച്ചു നിന്ന അവസരത്തില്‍ പോലും ' ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ' എന്ന സഘടന അന്ന് രാജൂരിയില്‍ കൂട്ടക്കൊല നടത്തുകയും രണ്ടായിരത്തി അഞ്ച് , ഒക്ടോബര്‍ പതിനെട്ടിന് കാശ്മീര്‍ വിദ്യാഭ്യാസ സഹ മന്ത്രി ആയിരുന്ന ഗുലാം നബി സോണിനെ അതി ക്രൂരമായി വധിക്കുകയും ചെയ്തു,.
എന്തിനേറെ പറയുന്നു...? നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥയും മറ്റൊന്നല്ല. രണ്ടായിരത്തി അഞ്ച് , ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയുടെ ജന്മ നാളില്‍ കൊല്ലത്ത് ഗുരുദേവ പ്രതിമാക്കും കത്തോലിക്കാ പള്ളിക്കും നേരെയുണ്ടായ ആക്രമണം മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളവയായിരുന്നു. അതുപോലെ നെയ്യാറ്റിന്‍കരയില്‍ ബിഷപ്പ് ഹൌസിനു നേരെയുണ്ടായ ആക്രമണവും മാറാട് കലാപവും രണ്ടായിരത്തി അഞ്ച് , സെപ്റ്റംബര്‍ പതിനേഴിന് ബേപ്പൂര്‍ ഉണ്ടായ സ്ഫോടനവും എല്ലാം ദൈവത്തിന്റെ സ്വന്തം നാടിന്‍റെ മതേതരത്വത്തിന് തീരാ കളംഗങ്ങള്‍ ആയിരിക്കുന്നു. വാഗമണ്ണിലും മറ്റും ഉണ്ടായിരുന്ന രഹസ്യ തീവ്രവാദ പരിശീലന കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവ് തന്നെ നമ്മെ ഞെട്ടിക്കുന്നു.
നമ്മുടെ ഭരണ ഘടനയുടെ ആധാര ശിലയാണ് മതേതരത്വം. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറിലെ ഭേദഗതിയിലാണ് ആമുഖത്തില്‍ മതേതരത്വം കൂടി കൂട്ടിച്ചേര്‍ത്തത്.ഇവിടെ മതപരമായ സ്വാതന്ത്ര്യം എല്ലാവര്ക്കും നല്‍കിയിരിക്കുന്നു,.എന്നാല്‍ മതത്തിന്‍റെ പേരില്‍ ആര്‍ക്കും ആരെയും പീഢിപ്പിക്കുവാണോ വിദ്വേഷം സൃഷ്ടിക്കുവാനോ വിവേചനം കാട്ടുവാണോ അവകാശം ഇല്ല.മതേതരത്വം കേവലം ഒരു ചിന്താഗതിക്കപ്പുറം ഇന്ത്യയുടെ നയവും നിയമവും ആണ്. നമുക്കു പ്രത്യേകമായൊരു മതം ഇല്ല. വിശ്വാസത്തിന്റെയും ആരാധനയുടെയും സ്വാതന്ത്യമാണ് നാം ആഘോഷിക്കുന്നത്. ഭരണഘടനയുടെ ഇരുപത്തിയഞ്ച് മുതല്‍ ഇരുപത്തി എട്ടു വരെയുള്ള അനുഛേദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.രാഷ്ട്രത്തിന്റെ ഔദ്യോഗിക മതങ്ങള്‍ ഇന്നത് ഇന്നവ ആണെന്ന് എടുത്തു പറയാവുന്ന ഭരണ ഘടനയാണ് പലരാജ്യങ്ങളിലും കാണപ്പെടുന്നത്,.നാം അവരെക്കാള്‍ വളരെ ദൂരം മുന്നോട്ടു പോയവര്‍ ആണ്. മതേതരത്വം നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ ഉള്‍ക്കരുതതാണ്.അതിനാല്‍ മതത്തിന്‍റെ പേരില്‍ ചേരി തിരിയാനും ചോര ചിന്താനും പാടില്ല.. നമ്മുടെ മതേതരത്വം തകരുന്നു എന്നാല്‍ ഇന്ത്യ തകരുന്നു എന്നാണ് അര്‍ത്ഥം .ഒരിക്കലും അത് സംഭവിച്ചു കൂടാ.....
കാര്‍മേഘങ്ങള്‍ വലയം ചെയ്യുന്നു എന്ന കാരണത്താല്‍ നാം സൂര്യ ചന്ദ്രന്മാരെ വെറുക്കാറില്ലല്ലോ... അതുപോലെ വര്‍ഗ്ഗീയതയുടെയും വാഗ്ഗീയ വാദികളുടെയും തീവ്രവാദികളുടെയും അതിപ്രസരം ഉണ്ടെങ്കിലും നമ്മള്‍ മത വിശ്വാസത്തെ നിന്ദിക്കുന്നില്ല ,.കൈ വെടിയുന്നുമില്ല...രാജ്യ പുരോഗതിയാണ് നമ്മുടെ പരമോന്നതമായ ലകഷ്യംഎങ്കില്‍ ആ ലകഷ്യ സാഫല്യത്തിനു മത സൌഹാര്‍ദ്ദവും മതേതരത്വവും അനുപേക്ഷണീയം ആണ്. മതേതരത്വത്തിന്റെ പേരില്‍ വോട്ടിനു വേണ്ടി നടത്തുന്ന മത പ്രീണന നടപടികള്‍ ആത്യന്തികമായി മതേതരത്വത്തിന് വെല്ലുവിളിയായി പരിണമിക്കുമെന്ന് രാഷ്ട്രീയ കക്ഷികളും ഭരണ കൂടങ്ങളും ഓര്‍മ്മിക്കുകയും വേണം...
