2009 നവംബർ 20, വെള്ളിയാഴ്‌ച

ആത്മഗതം...


അസ്തമയ സൂര്യന്‍ മെല്ലെ മെല്ലെ മറഞ്ഞുകൊണ്ടിരിക്കുന്നു.. മേഘശകലങ്ങള്‍ പിച്ച്ചിക്കീറിയ പഞ്ഞിത്തുണ്ടുകള്‍ പോലെ അവിടവിടെ ചിതറിക്കിടക്കുന്നു.... അങ്ങ്, ചുമന്ന ചക്രവാളത്തിലേക്ക് നോക്കി അവന്‍ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നു.... എത്ര നാള്‍ ആയി ഈ സഞ്ചാരം തുടങ്ങിയിട്ട്....ഇതിനോടകം എത്ര എത്ര കാഴ്ചകള്‍....അനുഭവങ്ങള്‍....
ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്റെ ചുവ വായില്‍ പതഞ്ഞു പതഞ്ഞു വരുന്നു....

മേലാളന്മാര്‍ക്ക് വേണ്ടി ചുടു ചോര വിയര്‍പ്പുകണങ്ങളാക്കിമണ്ണിലലിയിച്ചു പണിയുന്ന പണിയാളന്മാര്‍ ... മുതലാളിയുടെ മുറ്റത്തെ കുഴിക്കുള്ളില്‍ വിളമ്പുന്ന ഭക്ഷണം കഴിച്ചു എഴുന്നേല്‍ക്കുമ്പോഴുംസന്തോഷത്തോടെ ഏമ്പക്കം വിടുന്നു......

ഒരിക്കല്‍ ഒരു പട്ടണത്തിന്റെ അരികിലുള്ള ഗ്രാമത്തിലൂടെ പോകുമ്പോഴാണ് അവിടെ ഒരു വീട്ടില്‍ നിന്നു കേട്ടത്....ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ച വൈക്കാനുള്ള ഭര്‍ത്താവിന്‍റെ ആക്രോശം.... എന്നാല്‍ മറ്റൊരിടത്ത് നിന്നു കേട്ടത് ഭാര്യയുടെ ജാരന്മാരാല്‍ ആക്രമിക്കപെട്ട സാധുവായ ഭര്‍ത്താവിന്‍റെ ദീന രോദനമാണ്....
കറുത്ത ശരീരവും ഉന്തിയ വയറും ആയി..ബട്ടന്‍സ് പൊട്ടിയ നരച്ച നിക്കര്‍
ഒരു കൈകൊണ്ടു വലിച്ചു കയറ്റി 'ചക്തെ ഇന്ത്യ..' എന്നാര്‍ത്തുവിളിച്ചുകൊണ്ടു ' ഒട്ടുപാല്‍ പന്തും മടക്കല ബാറ്റും' കൈയിലേന്തി പൂഴിമണ്ണിലൂടെ ഓടിതിമര്‍ക്കുന്ന പട്ടിണിക്കോലങ്ങളുടെ 'ഈള' ഉണങ്ങിപ്പിടിച്ച കരുവാളിച്ച മുഖങ്ങള്‍......

കണ്ടതും കേട്ടതും എല്ലാം ഉള്ളിലൊതുക്കി വീണ്ടും മുന്നോട്ട്.....

മകളെ ബലാത്കാരത്തിന് ശ്രമിക്കുന്ന മദ്യപാനിയായ ആ അച്ഛന്‍റെ കരാള രൂപം മനസ്സിനുള്ളിലെ എച്ചില്‍കൂമ്പാരതിനിടയില്‍ ഇപ്പോഴും കിടക്കുന്നുണ്ട്... രാഷ്ട്രീയ മേലാളന്മാരുടെ കയ്യാങ്കളിയില്‍പെട്ടു കുടിയൊഴിപ്പിക്കപ്പെട്ടവര്‍.... തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നു..സ്ത്രീജനങ്ങള്‍ ചിലമ്പി കരയുന്നു.... ഇടക്കെവിടെയോ കണ്ടതോര്‍ക്കുന്നു.... സഹോദരനും സഹോദരിയും അവരുടെ മക്കളും അടങ്ങിയൊരു കുടുംബം....ചിലര്‍ അവരെക്കാണുംപോള്‍ തുറിച്ചു നോക്കുന്നത് താന്‍ പലപ്പോഴും കണ്ടിട്ടുണ്ട്....


വീണ്ടും അവസാനിക്കാത്ത യാത്ര......

ബോംബെയിലെ ചുവന്ന തെരുവില്‍ ചെന്നുപെട്ടത് യാദ്ര്ശ്ചികമായിട്ടാണ്.. അവിടെ മാടി മാടി വിളിക്കുന്ന തെരുവിന്‍റെ സൃഷ്ടികള്‍... അവിടെ നിന്നു കിട്ടിയ ചില രഹസ്യ രോഗങ്ങള്‍ ഇന്നും ആ ഓര്‍മ്മകളെ കുത്തി നോവിക്കുന്നു...

നിറുകയില്‍ നിന്നും ഒരു വിയര്‍പ്പു കണം നെറ്റിയിലൂടെ ഒലിച്ചിറങ്ങിയത്അവന്‍ കുടഞ്ഞു കളഞ്ഞു....

അഭിനയിക്കുകയാണ് ...എല്ലാവരും..എല്ലാം തികഞ്ഞവരെന്ന്....ഒന്നും ഒരിടത്തും പൂര്‍ണ്ണമല്ല....

പൂര്‍ണ്ണത തേടി ഒരു യാത്ര....ജനനം മുതല്‍ മരണം വരെയുള്ള യാത്രയുടെ കിലോമീറ്ററുകള്‍ അളന്നു തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ അതായിരിക്കുംപൂര്‍ണ്ണത.... ഒരിക്കല്‍ ഒരു കലാശാലയുടെ മുറ്റത്തുകൂടി പോയപ്പോള്‍ ഒരു അദ്ധ്യാപകന്‍റെ ശബ്ദ്ധം എവിടെനിന്നോ മുഴങ്ങുന്നത് കേട്ടു... ' ജീവിതം ഒരു നാടകമാണ്...ലോകം ഒരു വേദിയും.. ഓരോരുത്തരും അവിടെ അഭിനേതാക്കള്‍ ആണ്... ' ഷേക്സ്പിയര്‍ എന്ന ലോകപ്രസ്തനായ ഒരു സാഹിത്യകാരന്റെ വാക്കുകള്‍ ആണത്രേ...

പിന്നെയും അവന്‍ ഒറ്റക്കിരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി..

ഇരുള്‍ പടര്‍ന്നു തുടങ്ങിയപ്പോള്‍ ഏതോ വിദൂരതയിലേക്ക് പറന്നു പോയി......കാ...കാ... എന്ന നീട്ടിവിളിയോടെ........

3 അഭിപ്രായങ്ങൾ: